1470-490

വിലക്ക് ലംഘിച്ച് തുറന്ന് പ്രവർത്തിച്ച മാംസ വിൽപ്പന കേന്ദ്രം അടപ്പിച്ചു

വിലക്ക് ലംഘിച്ച് തുറന്ന് പ്രവർത്തിച്ച മാംസ വിൽപ്പന കേന്ദ്രം, പഞ്ചായത്ത് അധികൃതരും, ആരോഗ്യ വിഭാഗവും പോലീസും ചേർന്ന് അടപ്പിച്ചു. ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി മാർക്കറ്റിലെ മാംസവിൽപ്പന കേന്ദ്രമാണ് പഞ്ചായത്ത് അധികാരികളും,  ആരോഗ്യ പ്രവർത്തകരും, കുന്നംകുളം പോലീസും ചേർന്ന് അടപ്പിച്ചത്.വ്രണം ബാധിച്ച മാടിനെ അറുക്കാൻ കൊണ്ടു വന്നത് പിടികൂടിയ പശ്ചാത്തലത്തിൽ മാർക്കറ്റിലെ മത്സ്യ- മാംസ വിപണന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ,വൃത്തീ ഹീനമായ സാഹചര്യത്തിലും, ലൈസൻസ് ഇല്ലാതെയുമാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ മത്സ്യ-മാംസ വിപണന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിന്  കടയുടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചിരുന്നില്ല. എന്നാൽ ഞായറാഴ്ച്ച രാവിലെ മാർക്കറ്റിൽ . ആട് മാംസം വിൽപ്പന നടത്തുന്ന കേച്ചേരി മുല്ലപ്പിളളി ഉമൈറുദ്ദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് തുറന്ന് പ്രവർത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചൂണ്ടൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാജൻ സി ജേക്കബ്ബ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.സുജിത്ത്,പി.എൻ. ഷിജു, കുന്നംകുളം സബ്ബ് ഇൻസ്പെക്ടർ ഇ.ബാബു എന്നിവരുടെ നേതൃത്വത്തിൽ മാർക്കറ്റിലെത്തി നടത്തിയ പരിശോധനയിൽ കടയിൽ നിന്നും അറുത്ത മാംസം കണ്ടെടുത്തു. പഞ്ചായത്തിന്റെയും, ആരോഗ്യ വിഭാഗത്തിന്റെയും കർശന നിർദ്ദേശങ്ങൾ ലംഘിച്ച് കട തുറന്ന്  വിൽപന നടത്താൻ ശ്രമിച്ച മാംസം ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. കടയുടമക്കെതിരെ കേസെടുക്കുന്നതിന് ആരോഗ്യവിഭാഗവും , പഞ്ചയത്ത് അധികൃതരും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Comments are closed.