1470-490

യൂത്ത് ലീഗ് നവീന രീതിയിലുള്ള മുഖാവരണം നൽകി.

കുറ്റ്യാടി ഗവ: ആശുപത്രിയിൽ യൂത്ത് ലീഗ് പ്രവർത്തകർ മുഖാവരണം നൽകുന്നു.

കുറ്റ്യാടി: ഗവണ്മെന്റ് താലൂക്ക് ആശുപത്രി ജീവനക്കാർക്ക് യൂത്ത് ലീഗ് ഫെയിസ് പ്രൊട്ടക്ഷൻ ഷീൽഡ് വിതരണം ചെയ്തു. മുഖം പൂർണമായും മറയുന്ന രീതിയിലുള്ള ഷീൽഡിന്റെ നിർമ്മാണം ആരോഗ്യ പ്രവർത്തകർക്ക് ഏറെ പ്രയോജനപെടും. ത്രീ ഡി പ്രിന്റിംഗ് ടെക്നോളജിയിലൂടെ വികസിപ്പിചെടുത്ത ഈ ഷീൽഡ് ആണു നശീകരണം നടത്തി. വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഒരു ഷീൽഡിനു 200 രൂപയോളം ചെലവ് വരുന്നുണ്ട് തികച്ചും സൗജന്യമായാണ് വിതരണം നടത്തിയത്.ആവശ്യമെങ്കിൽ കൂടുതൽ ഷീൽഡ് നിർമ്മിച്ചു നൽകുമെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചു.ഷീൽഡ് കുറ്റ്യാടി പഞ്ചായത്ത്‌ യൂത്ത് ലീഗ് ട്രഷറർ മുഹമ്മദ്‌ കെ പി ഡോക്ടർ തുഷാരക്കു കൈമാറി. കുറ്റ്യാടി നിയോജക മണ്ഡലം എം.എസ്.എഫ് സെക്രട്ടറി ഹൈജാസ് കെ വി, ഷനീഫ് കുറ്റ്യാടി, അനസ് വലകെട്ട് എന്നിവർ സന്നിദ്ധരായിരുന്നു

Comments are closed.