1470-490

മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി രോഗമുക്തനായി

മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിച്ച ഒരാള്‍ കൂടി രോഗമുക്തനായി. കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശിയായ 42 കാരനാണ് വിദഗ്ധ ചികിത്സക്കു ശേഷം വൈറസ്ബാധയില്‍ നിന്ന് മുക്തനായതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇയാള്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് വൈകാതെ ഇയാള്‍ വീട്ടിലേയ്ക്ക് മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 13 ആയി.

Comments are closed.