നാളെ മുതൽ ഇളവുകൾ – കേന്ദ്ര മന്ത്രി

കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള അടച്ചിടൽ നിയന്ത്രണങ്ങളിൽ 20 മുതൽ വരുത്തുന്ന ഇളവുകളുടെ സമഗ്ര പട്ടിക കേന്ദ്ര സർക്കാർ പുറത്തുവിട്ടു. പൂർണമായ അടച്ചിടൽ പ്രഖ്യാപിച്ച മേഖലകളിലൊഴികെ വാണിജ്യ–- സ്വകാര്യ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാം. പൊതു–-സ്വകാര്യ മേഖലയിലുള്ള വ്യവസായസ്ഥാപനങ്ങൾക്കും സാമ്പത്തിക–- സാമൂഹ്യമേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്കും പ്രവർത്തിക്കാം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. തൊഴിലുറപ്പ് ജോലികള്‍ക്കും നിയന്ത്രണമില്ല. എന്നാൽ സാമൂഹ്യ അകൽച്ച പാലിക്കണം. മുഖാവരണം നിർബന്ധമാണ്.
വൈദ്യുതി, വെള്ളം തുടങ്ങിയ പൊതുസേവന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. അന്തർ സംസ്ഥാനം അടക്കമുള്ള ചരക്കുനീക്കത്തിനും ലോഡിങ്–- അൺലോഡിങ് പ്രവർത്തനങ്ങള്‍ക്കും ഇളവുണ്ട്. ഇളവ് ലഭിച്ച മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓഫീസുകളില്‍ പോകുന്നതിന് സ്വകാര്യവാഹനങ്ങള്‍ പുറത്തിറക്കാനും അനുമതിയുണ്ട്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ട്വിറ്ററിലൂടെ പട്ടിക പുറത്തുവിട്ടത്.
ഇളവ് അനുവദിക്കുന്നവ
● ആയുഷ് അടക്കമുള്ള ആരോഗ്യസേവന മേഖല
● കൃഷിയും അനുബന്ധ മേഖലകളും പുഷ്പഫല കൃഷിയും
● മത്സ്യബന്ധനം–- അക്വാകൾച്ചർ വ്യവസായം
● തേയില, കാപ്പി, റബർ അടക്കമുള്ള തോട്ടംമേഖല (പരമാവധി 50 ശതമാനം തൊഴിലാളികൾ)
● മൃഗപരിപാലനം
● ഓൺലൈൻ അധ്യാപനം–- വിദൂര വിദ്യാഭ്യാസം
● അവശ്യവസ്തുക്കളുടെ വിതരണം
● ഗ്രീൻ സോണുകളിൽ കടകൾ അടക്കമുള്ള വാണിജ്യ–- സ്വകാര്യ സ്ഥാപനങ്ങൾ
● കേന്ദ്ര–- സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം
Comments are closed.