1470-490

കർഷകരുടെ കണ്ണീരൊപ്പാൻ കൃഷിഭവനുകൾ തയ്യാറാവണം

തിരൂർ :കോവിഡ് 19 കാലം കർഷകരുടെ നരഗയാതനയുടെ കാലമാണ് ജില്ലയിൽ വളരെ നാമമാത്രമായ കർഷകരെ ഉള്ളുവെങ്കിലും ഇവർ വളരെ കഷ്ടതയിലാണ് കഴിഞ്ഞു പോവുന്നത് .വെറ്റിലയും, നാളികേരവും കൃഷി ചെയ്യുന്ന കർഷകർ ആത്മഹത്യയുടെ വക്കിലാണ് .ഇവരെ കൈ പിടിച്ച് കരകയറ്റാൻ കൃഷി ഓഫീസുകൾ മുഖേന കർഷകരുടെ കാർഷിക വിളകളായ നാളികേരം, വെറ്റില, കിഴങ്ങ് വർഗ്ഗങ്ങൾമുതലായവ മതിയായ വില കൊട്ത്ത് എടുക്കുകയും, അവിടെ തന്നെ ചില്ലറ വില്പനയും നടത്തിയാൽ നിലവിലെ മാർക്കറ്റിലെ കരിഞ്ചന്ത അവസാനിക്കുകയും ചെയ്യുമെന്ന് ആൾ കേരള ആൻ്റി കറപ്ഷൻ & ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ മലപ്പുറം ജില്ലാ കമ്മറ്റി സർക്കാറിനോടാവശ്യപെട്ടു യോഗത്തിൽ മലപ്പുറം ജില്ലാ പ്രസിഡൻറ് എം.കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു.ബാപ്പുവടക്കയിൽ.ടി.എൻ.ശിവാനന്ദൻ.ദാസൻ തിരൂർ .എം.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Comments are closed.