1470-490

പ്രവാസികൾക്ക് കൈതാങ്ങായി കോട്ടക്കൽ നഗരസഭ


കോട്ടക്കൽ: നാട്ടിൽ വന്ന് ബിസിനസ് നടത്താനാഗ്രഹിക്കുന്ന പ്രവാസികൾക്ക് കൈതാങ്ങാകുകയാണ് കോട്ടക്കൽ നഗരസഭ. ഇതിനായി സംരംഭകർക്ക് പലിശ രഹിത ലോൺ സാധ്യമാക്കുന്നതിന് നഗരസഭ 50 ലക്ഷം രൂപയാണ് 2020-21 വാർഷിക പദ്ധതിയിൽ വകയിരുത്തിട്ടുള്ളത്. നാലു കോടി രൂപ വരെ ലോണെടുക്കുന്ന സംരംഭകർക്ക് ഈ ആനുകൂല്യം കിട്ടും. നഗരസഭയും ബാങ്കും തമ്മിലുണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിൽ കൃത്യമായി മുതൽ ബാസ്കിലടക്കുന്ന പ്രവാസികളുടെ പലിശ നഗരസഭ അടക്കും. ഇങ്ങനെ നാട്ടിൽ മടങ്ങി എത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ പലിശരഹിത ലോൺ സാധ്യമാക്കുകയാണ്. പലിശ സബ്സീഡി ആയിട്ടാണ് നൽകുക. നഗരസഭയിലെ മുഴുവർ ബി.പിഎല് കുടുംബത്തിൻ്റെയും മെയ് മാസത്തെ കണ്ടു ബിൽ നഗര നൽകാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.യോഗത്തിൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ, യു.ബുഷ്റ ഷബീർ, എന്നിവർ സംസാരിച്ചു

Comments are closed.