1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം


കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെള്ളറക്കാട് സർവ്വീസ് സഹകരണ ബാങ്ക് 1245748 രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് കൈമാറി. ബാങ്ക് പ്രസിഡൻ്റ് എം.ടി വേലായുധനാണ് തുക കൈമാറിയത്.  കടങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് രമണി രാജൻ, സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ നാരായണൻ, ബാങ്ക് സെക്രട്ടറി പി എസ് പ്രസാദ്, ബാങ്ക് ഡയറക്ടർമാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.