1470-490

പ്രവാസികൾക്ക് ധനസഹായം; അപേക്ഷ നൽകാൻ തിരുന്നാവായയിൽ ഹെല്പ് ഡെസ്ക്

തിരുന്നാവായ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സ് മുഖേന പ്രവാസികൾക്ക് ലഭിക്കുന്ന ധന സഹായത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിന് തിരുനാവായയിൽ ഹെല്പ് ഡെസ്ക്.
തിരുനാവായ ഗ്രാമ പഞ്ചായത്തും അക്ഷയ സംരംഭകരും സഹകരിച്ചാണ് പഞ്ചായത്തിലെ 6 കേന്ദ്രങ്ങളിൽ ഏപ്രിൽ 20 മുതൽ 30 വരെ ഹെല്പ് ഡെസ്ക് സേവനം ലഭ്യമാക്കുന്നത്. രാവിലെ 10 മുതൽ 2 മണി വരെയാണ് ഹെല്പ് ഡെസ്ക് സേവനം ലഭ്യമാവുക. തിരുനാവായ, പട്ടർനടക്കാവ് അക്ഷയ കേന്ദ്രങ്ങൾ, കാരത്തൂർ ടൌൺ സബ് സെന്റർ, എടക്കുളം വില്ലേജ് ഓഫീസ്, വൈരംകോട് എ.എം.യു.പി സ്‌കൂൾ, ചേരൂരാൽ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലാണ് ഹെല്പ് ഡെസ്കുകൾ.
ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചു കൊണ്ടും മാസ്ക് ധരിച്ചു കൊണ്ടും നേരത്തെ അതാത് കേന്ദ്രങ്ങളിലെ ഹെല്പ് ലൈൻ നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്ത് മാത്രമേ ഹെല്പ് ഡെസ്കിലേക്ക് വരാൻ പാടുള്ളൂ.
പ്രായമായവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും വീട്ടിലെത്തി സേവനം ലഭ്യമാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രെഡിഡന്റ് ഫൈസൽ എടശ്ശേരി പറഞ്ഞു .

Booking number: 9605510510

Comments are closed.