1470-490

ചീട്ടുകളി സംഘത്തെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം :വെള്ളിത്തിരുത്തിയിൽ  സ്വകാര്യ വ്യക്തിയുടെ വീടിനുള്ളിൽ പണം വെച്ച് ചീട്ടു കളിച്ചിരുന്ന അഞ്ചംഗ സംഘത്തിനെ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വെള്ളിത്തിരുത്തി സ്വദേശികളായ വലിയവളപ്പിൽ സുബ്രമണ്യൻ (48)  പൂവത്തൂർ സജീഷ് (35), പഴമാക്കിൽ പ്രശാന്ത് (35) , കണ്ടിരുത്തി സുധീർ (43), മുതിരംപറമ്പത്ത് സുരേഷ് (36) എന്നിവരാണ് കുന്നംകുളം അറസ്റ്റിലായത്. സബ്ബ് ഇൻസ്പെക്ടർ ഇ.ബാബു.  സീനിയർ സിവിൽ പോലീസ് ഓഫീസർ ഓമന, സി.പി. ഒ. ഷെജീർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ  നിന്ന് 10250 രൂപയും പിടിച്ചെടുത്തു.

Comments are closed.