1470-490

സൗജന്യ അരി: ഗുണഭോക്താക്കൾ മൊബൈൽ ഫോൺ കൊണ്ടുപോകണം

പ്രധാന മന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരം എ.എ.വൈ, മുൻഗണനാ വിഭാഗക്കാർക്കുള്ള സൗജന്യ റേഷൻ ഒ.ടി.പി സമ്പ്രദായത്തിലൂടെയാണ് നാളെ മുതൽ വിതരണം ചെയ്യുകയെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോണുമായി എത്തി റേഷൻ കാർഡുടമകൾക്ക് സൗജന്യ റേഷൻ വിഹിതം കൈപ്പറ്റാം. ഏപ്രിൽ 20, 21 തീയതികളിൽ എ.എ.വൈ (മഞ്ഞ) കാർഡുകൾക്കാണ് വിതരണം നടത്തുക. തുടർന്നുള്ള ദിവസങ്ങളിൽ മുൻഗണന (പിങ്ക്) കാർഡുകൾക്കുള്ള വിതരണവും നടത്തും. റേഷൻ കാർഡിന്റെ അവസാന അക്ക പ്രകാരം ക്രമീകരിച്ച തീയതികളിലാണ് വിതരണം നടത്തുക. ഒന്നിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്ക്് ഏപ്രിൽ 22നും രണ്ട് -ഏപ്രിൽ 23നും മൂന്ന് -ഏപ്രിൽ 24നും നാല് -ഏപ്രിൽ 25നും അഞ്ച് -ഏപ്രിൽ 26നും ആറ് -ഏപ്രിൽ 27നും ഏഴ്-ഏപ്രിൽ 28നും എട്ട് -ഏപ്രിൽ 29നും ഒൻപത്, പൂജ്യം എന്നീ അക്കങ്ങൾ അവസാനിക്കുന്ന കാർഡുകൾക്ക് ഏപ്രിൽ 30നും റേഷൻ വിതരണം ചെയ്യും.

Comments are closed.