1470-490

ചാരായവും, വാഷും, വാറ്റുപകരണങ്ങളും പിടികൂടി.


പരപ്പനങ്ങാടി: മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ജോസിന്റെ നിർദ്ദേശപ്രകാരം പ്രിവന്റീവ് ഓഫീസർ കെ.എസ്.സുർജിതിന്റെ നേതൃത്വത്തിൽ പന്താരങ്ങാടി,കണ്ണാടിത്തടം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലും പരിശോധനയിലും 5 ലിറ്റർ ചാരായവും 135 ലിറ്റർ വാഷും ചാരായം വാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ കണ്ണാടി തടം സ്വദേശി മച്ചിയത്ത് പടി വീട്ടിൽ അനീഷ് എന്നയാളുടെ വീട്ടിൽ നിന്നാണ് ചാരായവും മറ്റു സാധനങ്ങളും കണ്ടെത്തിയത്‌. പരിശോധന സമയത്ത് പ്രതി അനീഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. അനീഷിനെതിരെ പ്രതിചേർത്ത് കേരള അബ്കാരി ആക്ട് അനുസരിച്ച് കേസെടുത്തു.ലോക് സൗൺ കാലമായതിനാൽ അനധികൃതമായി മദ്യ നിർമ്മാണവും വിൽപ്പനയും നടക്കാൻ സാധ്യതയുള്ളതിനാൽ എക്സൈസ് കർശന പരിശോധന നടത്തി വരികയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ ഭാഗത്തു വ്യാജമദ്യ നിർമ്മാണം നടക്കുന്നുണ്ടെന്ന് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയും നിരീക്ഷണവും കർശനമാക്കിയിരിക്കുകയായിരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ .ടി. പ്രജോഷ് കുമാർ, സി വിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് സാഹിൽ, സമേഷ്, എക്സൈസ് ഡ്രൈവർ ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612