1470-490

തെരുവ് നായ്ക്കൾ ആടിനെ കടിച്ചു കൊന്നു.

കേച്ചേരി മണലി  ചൂണ്ടൽ വീട്ടിൽ ജോൺസന്റെ   ആടിനെയാണ് തെരുവുനായകൾ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയത്. കൂട്  തകർത്ത തെരുവ് നായക്കളുടെ കൂട്ടം ആട്ടിൻകുട്ടിയെ കടിച്ചു കൊണ്ടുപോയി. ഞായറാഴ്ച്ച പുലർച്ചെ 3 മണിക്കായിരുന്നു  സംഭവം. വീടിന്റെ പിറക് വശത്ത് പട്ടിക കഷ്ണങ്ങൾ കൊണ്ട് ഉണ്ടാക്കിയ ആട്ടിൻക്കൂടാണ് പതിനഞ്ചോളം വരുന്ന തെരുവ് നായ്ക്കൾ അക്രമിച്ച് തകർന്നത്. കൂടിന്റെ ഒരു വശം തകർത്ത നായക്കൂട്ടം തള്ളയാടിന്റെ തല കടിച്ച് പറിച്ച നിലയിലാണ്. കൂട്ടിൽ ഉണ്ടായിരുന്ന ആട്ടിൻകുട്ടിയെ കടിച്ച് കൊണ്ടുപോകുകയും ചെയ്തു. ആടിന്റെ കരച്ചിൽ കേട്ട് വീട്ടിലുള്ളവർ പുറത്തിറങ്ങാൻ ശമിച്ചെങ്കിലും ആക്രമാസ്ക്തരായ നായ്ക്കൂട്ടത്തെ കണ്ട് പിന്തിരിയുകയായിരുന്നു. വീട്ടുകാർ ബഹളം വെച്ചതോടെ നായക്കൂട്ടം ആട്ടിൻകുട്ടിയെ കടിച്ചെടുത്ത് മറയുകയായിരുന്നു. മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ നടപടി കൈകൊള്ളണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു.

Comments are closed.