1470-490

കോടതികൾ ചൊവ്വാഴ്ച തുറക്കും

ലോക് ഡൗണിന് സർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ റെഡ് സോൺ ഒഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്ച മുതൽ കീഴ്‌ക്കോടതികൾ തുറന്നു പ്രവർത്തിക്കാൻ ഹൈക്കോടതി നിർദേശം.

സർക്കാർ ഓഫീസുകൾ കർശന നിബന്ധനകളോടെ സാമൂഹിക അകലം പാലിച്ച് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയത് കണക്കിലെടുത്താണ് കീഴ് കോടതികൾക്കും പ്രവർത്തനാനുമതി. കോടതികളുടെ പ്രവർത്തനത്തിൽ നിന്ന്‌ ജീവനക്കാരെ ആവശ്യാനുസരണം സൗകര്യപ്രദമായി നിയോഗിക്കാൻ ജില്ലാ ജഡ്‌ജിമാർക്കും ചീഫ് ജുഡീഷ്യൽ മജിസ്ടേറ്റു മാർക്കും ഹൈക്കോടതി രജിസ്ട്രാർ ജനറൽ നിർദേശം നൽകി.

Comments are closed.