വേരുകളിൽ ശിൽപ്പങ്ങൾ ഒരുക്കി സഹോദരന്മാർ.
കൊടകര . കൊറോണ ഭീതി കാലത്ത് വേരുകളിൽ മനോഹരമായ ശിൽപ്പങ്ങൾ ഒരുക്കുകയാണ് മൂന്ന് സഹോദരന്മാർ. താഴേക്കാട് കണ്ണിക്കര തെക്കൂട്ട് രാജേഷ് ,ബിനീഷ്, സുബിൻ എന്നിവരാണ് മനോഹരമായ ശിൽപ്പങ്ങൾ വേരുകളിൽ തീർക്കുന്നത്. വീട്ടിൽ വിറകായി ഉപയോഗിക്കാൻ കൊണ്ടുവന്ന പുല്ലാനി ചെടിയുടെ വേരുകളിലാണ് മൂവർസംഘം ശില്പചാരുത വിരിയിച്ചെടുക്കുന്നത്. പരമ്പരാഗത മരപ്പണിക്കാരനായ മൂവരും ചേർന്ന് വേരുകളിൽ ചെറിയ കൊത്തുപണികളും പോളിഷിംഗും എല്ലാം ചെയ്തതോടെ, വേരുകൾ ഫ്ലവർ വൈസ് സ്റ്റാൻഡുകളും മനോഹരമായ കരകൗശല വസ്തുക്കളും എല്ലാ മായി മാറി. പതിനഞ്ചോളം ശിൽപങ്ങളാണ് കോവിഡ് ലോക് ഡൗൺ കാലത്ത് മാത്രം ഇവർ നിർമിച്ചിട്ടുള്ളത്. കൂടാതെ ഉപയോഗശൂന്യമായ കുപ്പികളിൽ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കയർ ,നെല്ല് തുടങ്ങിയവ ഉപയോഗിച്ച് കുപ്പികളിൽ മനോഹരമായ രൂപങ്ങളും നിർമിച്ചിട്ടുണ്ട്. ലോക് ഡൗൺ കാലം കലാപരമായി ഉപയോഗിച്ച സഹോദരങ്ങളെ നാട്ടുകാരും അയൽക്കാരും മുക്തകണ്ഠം അഭിനന്ദിക്കുകയാണ്.
Comments are closed.