1470-490

അനുക്തിനും അവ്യുക്തിനും പന്ത് സമ്മാനിച്ചു


ഗുരുവായൂര്‍: ഫുട്ബാൾ വാങ്ങാൻ കരുതിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ അവ്യുക്തിനും അനുക്തിനും പുത്തൻ പന്ത് കിട്ടി. ഗുരുവായൂർ സ്പോർട്സ് അക്കാദമിയാണ് ഇവർക്ക് ഫുട്ബാൾ സമ്മാനിച്ചത്. അക്കാദമി സെക്രട്ടറി സി. സുമേഷ് ഇവരുടെ വീട്ടിലെത്തി ഫുട്ബാൾ കൈമാറി. കുട്ടികൾക്ക് അക്കാദമിയുടെ ഫുട്ബാൾ പരിശീലന ക്യാമ്പിൽ ചേർന്ന് പരിശീലനം നേടാനും അവസരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. പന്ത് വാങ്ങാൻ കരുതി വച്ചിരുന്ന ഒ.ബി.സി സ്കോളർഷിപ്പും വിഷുക്കൈനീട്ടവും ചേർത്ത് പുത്തമ്പല്ലി തലാപ്പുള്ളി ഷൈജുവിൻറെ മക്കളായ അവ്യുക്തും അനുക്തും ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ച വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ജി.എസ്.എ ഭാരവാഹികൾ വീട്ടിലെത്തി പന്ത് കൈമാറിയത്.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612