1470-490

ലോക്ക് ഡൗൺ: ഒറ്റ- ഇരട്ട നമ്പറിന് ദിവസങ്ങളുണ്ട്…. പൂജ്യത്തിനോ?

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് കേരളത്തെ നാലുമേഖലകളാക്കി തിരിച്ചു സർക്കാർ മാർഗനിർദേശം പുറത്തിറക്കിയിരിക്കുകയാണല്ലോ.   ഇതിന്റെ അടിസ്ഥാനത്തിൽ ചില ജില്ലകളിൽ വരുംദിവസങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകുമെങ്കിലും ജനങ്ങൾ ആശയക്കുഴപ്പത്തിലാണ് ‘ സ്വകാര്യവാഹനങ്ങൾക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണവും നടപ്പിലാക്കിയതാണ് ജനങ്ങളെ കൺഫ്യൂഷനാക്കുന്നത് ‘ പൂജ്യ o അവസാനിക്കുന്ന വണ്ടികൾ എന്നു പുറത്തിറക്കും എന്നതാണ് സംശയം. പൂജ്യം ഇരട്ട അക്കത്തിനൊപ്പം ചേർക്കാനേ കഴിയൂ. അതു കൊണ്ടു തന്നെ പൂജ്യത്തിൽ അവസാനിക്കുന്ന നമ്പറുള്ള വണ്ടികൾ ഇരട്ട അക്ക ദിനങ്ങളായ ചൊവ്വ വ്യാഴം ശനി എന്നീ ദിവസങ്ങളിൽ പുറത്തിറക്കാം.  ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദ്ദേശം പറഞ്ഞിട്ടില്ലെങ്കിലും ഇങ്ങനെ നടപ്പാക്കാനാണ് പോലീസ് ആലോചിക്കുന്നത്

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന റെഡ്‌സോണാണ് ഒരു മേഖല. ഇവിടെ മെയ് മൂന്നു വരെ സമ്പൂർണ ലോക്ക് ഡൗൺ തുടരും. പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ മൂന്ന് ജില്ലകൾ ഉൾപ്പെടുന്ന ഓറഞ്ച് എയാണ് രണ്ടാമെത്തെ മേഖല. ഏപ്രിൽ 24 വരെ ഇവിടെ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ശേഷം ഭാഗിക ഇളവുകൾ നടപ്പിലാക്കും. അഞ്ചു ജില്ലകൾ ഉൾപ്പെടുന്ന ഓറഞ്ച് ബിയാണ് മൂന്നാമത്തെ മേഖല. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകൾ ഉൾപ്പെടുന്നതാണ് ഓറഞ്ച് ബി സോൺ. ഏപ്രിൽ 20 വരെ ലോക്ക്ഡൗൺ തുടരുന്ന ഈ മേഖലയിൽ 20ന് ശേഷം ഭാഗിക ഇളവുകൾ ഉണ്ടാകും. കോട്ടയം ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ഗ്രീൻ സോണാണ് നാലാമത്തേത്. തിങ്കളാഴ്ചക്ക് ശേഷം ഇവിടെ വലിയനിലയിലുളള ഇളവുകൾ വന്നേക്കും.

Comments are closed.