500 വീടുകൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

അവിണിശ്ശേരി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ആഭ്യമുഖ്യത്തിൽ 500 വീടുകൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത് അധ്യക്ഷത വഹിച്ചു. പച്ചക്കറി കിറ്റ് വിതരണം തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറും തൃശ്ശൂർ ഡി സി സി സെക്രട്ടറിയുമായ ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. അവിണിശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനൂപ് കെ.പി , ബ്ലോക്ക് ഭാരവാഹികളായ എ.ബി. അനീഷ്, കെ.ആർ ശ്രീനിവാസൻ , വി.ഐ ജോൺസൻ എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സാരഥികളായ ആഷിഷ്, സൂരജ്, പ്രിയൻ, ദിലീപ്, അഞ്ജിത് , അതിൽ , അഭിജിത്ത്, ലിജോ എന്നിവരും പങ്കാളികളായി. 10 തരം പച്ചക്കറി വിഭവങ്ങൾ അടങ്ങിയ കിറ്റ് മണ്ഡലത്തിന് താഴെത്തട്ടിലുള്ള 500 വീടുകളിലേക്ക് എത്തിച്ചു.
Comments are closed.