1470-490

ഗുരുവായൂർ അർബൻ ബാങ്കിൽ നിന്നും പലിശ രഹിത സ്വർണ്ണപ്പണയ വായ്പ നൽകുന്നു.

ഗുരുവായൂർ: അതിജീവനത്തിനൊരു കൈത്താങ്ങായി ലോക്ക് ഡൗണിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി ഗുരുവായൂർ അർബൻ ബാങ്കിൽ നിന്നും പലിശ രഹിത സ്വർണ്ണപ്പണയ വായ്പ  നൽകുന്നു. ഒരു വ്യക്തിക്ക് 30000 രൂപ വരെ പലിശ ഇല്ലാതെയാണ് വായ്പ നൽകി വരുന്നത് ബാങ്കിൻ്റെ മുഴുവൻ ശാഖകളിൽ നിന്നും വായ്പ ലഭിക്കുന്നതാണ്.  ആയിരം രൂപക്ക് ഏഴര രൂപ പലിശ നിരക്കിൽ പരിതി ഇല്ലാതെ നൽകുന്ന വായ്പക്ക് പുറമെയാണ് സാധാരണക്കാരെ സഹായിക്കാൻ പലിശരഹിത വായ്പ നൽകുന്നതെന്ന് ബാങ്ക് ചെയർമാൻ വി.വേണുഗോപാൽ അറിയിച്ചു.

Comments are closed.