1470-490

കക്കൂസ് മാലിന്യം പാതയോരത്ത് തള്ളിയ നിലയിൽ.

തൃശൂർ – കുന്നംകുളം പാതയിൽ പറന്നുരിലെ സർവ്വീസ് സ്റ്റേഷന് സമീപത്തെ തോടിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയിട്ടുള്ളത്. ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചതോടെ വാഹന ഗതാഗതം കുറഞ്ഞ സാഹചര്യം മുതലടുത്താണ് സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത്. ചൂണ്ടൽ മേഖലയിലെ തരിശ് കിടക്കുന്ന പാടശേഖരങ്ങളിലേക്ക് മാലിന്യം തള്ളുന്നത് മുൻപും പതിവായിരുന്നു. രാത്രികാലത്ത് വാഹനങ്ങൾ കുറവാകുന്നത് മുതലെടുത്താണ് ഫ്ലാറ്റ് സമുചയങ്ങളിൽ നിന്നും, ഹോട്ടലുകളിൽ നിന്നുമായി ശേഖരിക്കുന്ന മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നത്. കക്കൂസ് മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നത് വഴി സംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യതയേറെയാണ്. പോലീസിന്റെ രാത്രികാല പട്രോളിങ്ങ് ശക്തമാക്കിയാലെ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്താൻ കഴിയൂ. കഴിഞ്ഞ ദിവസം പെരുമ്പിലാവ് മേഖലയിലും സമാനമായ രീതിയിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു.

Comments are closed.