1470-490

തലശ്ശേരി മാഹീ ബൈപാസ്സിന് 2അണ്ടർപാസ്സ് കൂടി നിർമ്മിക്കാൻ NH ന്റെ അംഗീകാരം ലഭിച്ചു.

മാടപ്പീടിക – പുല്ലേരിത്താഴെ റോഡിനും അഴിയൂർ പഞ്ചായത്തിലെ കോട്ടമല കുന്ന് റോഡിനുമാണ് പുതുതായി അംഗീകാരം ലഭിച്ചത്.

തലശ്ശേരിയിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാനായാണ് തലശ്ശേരി മാഹീ ബൈപാസ് നിർമാണം ആരംഭിച്ചത്.. 60ശതമാനം നിർമാണം പൂർത്തീകരിച്ച ബൈപാസ് 2020 മെയ് മാസത്തിൽ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നു.. എന്നാൽ പ്രളയം മൂലം ബൈപാസ് നിർമ്മാണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും ഇപ്പോൾ എല്ലാ തടസങ്ങളും നീങ്ങി ബൈപാസ് നിർമാണം പുരോഗമിക്കുകയാണെന്നും തലശ്ശേരി എം എൽ എ അഡ്വ. എ എൻ ഷംസീർ പറഞ്ഞു.

അണ്ടർ ബൈപാസ് പ്രേശ്‌ന പരിഹാരത്തിനായി സംസ്ഥാന സർക്കാരും മന്ത്രി ജി സുധാകരനും കെ.കെ. രാഗേഷ് എം. പി യും അടക്കം നിരവധിപേർ ഇടപെട്ടിരുന്നു.

Comments are closed.