1470-490

തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസിലെ അഴിമതി അന്വേഷിക്കണം

കോവിസ് 19 ൻ്റെ പശ്ചാതലത്തിൽ ചെറുകിട വ്യാപാരികളിൽ നിന്നും റേഷൻ കടക്കാരിൽ നിന്നും ഭീഷണിപ്പെടുത്തി കൈകൂലി വാങ്ങുന്ന തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസിലെ അഴിമതി പുറത്ത് കൊണ്ടുവരുന്നതിന് സമഗ്രമായ അന്വേഷണം നടത്തണമെന്നും മുഴുവൻ അഴിമതിക്കാരെയും നിയമത്തിന്നു മുന്നിൽ കൊണ്ടുവരണമെന്നും എസ്.ഡി.പി.ഐ ചേലക്കര മണ്ഡലം പ്രസിഡൻറ് കെ.ബി.അബു താഹിർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തലപ്പിള്ളി താലൂക്ക് റേഷനിംഗ് ഇൻസ്പെക്ടറായ ചേലക്കര കാവുങ്കൽ സാബുവിനെ വിജിലൻസ് പിടികൂടിയിരുന്നു. താലൂക്കിന് കീഴിൽ വരുന്ന റേഷൻ കടക്കാരിൽ നിന്നും ചെറുകിട വ്യാപാരികളിൽ പലവിധ കാരണങ്ങൾ കാണിച്ച് മാസപ്പടി വാങ്ങുന്ന പല ഉദ്യോഗസ്ഥരുടെയും അഴിമതി ഇനിയും പുറത്ത് വരാനുണ്ടെന്ന് വ്യാപാരികൾ തന്നെ പറയുന്നു. ഇത്തരം സാഹചര്യത്തിൽ മുഴുവൻ അഴിമതിക്കാരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നതിന് പഴുതടച്ച അന്വേഷണം ആവശ്യമാണ് .മുഴുവൻ ജനങ്ങളും ഒരു ദുരന്തത്തെ നേരിടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തെപ്പോലും അഴിമതിക്കായി ഉപയോഗപ്പെടുത്തുന്നവർക്ക് അർഹമായ ശിക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ധേഹം പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

Comments are closed.