1470-490

സ്പ്രിം ക്ളർ : ജനത്തെ ആരോഗ്യ ഇൻഷ്വറൻസുകാർക്ക് ഒറ്റി

ഒരു ചങ്ങാതി ചോദിച്ചു “ഈ ഡേറ്റ കൈമാറിയത് എങ്ങനെയാ അഴിമതി ആകുക? എന്ന്.

ഇനിയും മനസ്സിലാകാത്തവർക്ക് ലളിതമായി പറയാം.

ആരോഗ്യ ഇൻഷുറൻസ് വ്യാപകമാകുന്ന കാലമാണിത്. ഇപ്പോൾ നമ്മൾ അതെടുക്കാൻ ചെന്നാൽ 10000-25000 രൂപയ്ക്കൊക്കെ ഫാമിലി പാക്കേജ് കിട്ടുന്നുണ്ട്. കാര്യമായ മെഡിക്കൽ ചെക്കപ്പും ഉണ്ടാവില്ല.

എന്നാൽ നമ്മുടെ ആരോഗ്യ വിവരങ്ങൾ അവർക്ക് ലഭിച്ചു എന്ന് കരുതുക.
നമ്മൾ ചെല്ലുമ്പോൾ അവർ നമ്മളോട് നമ്മുടെ കുടുംബത്തിൻ്റെ ആരോഗ്യ വിവരം ഇങ്ങോട്ട് പറയും. മിനിമം 25000 രൂപ എങ്കിലും കൂടുതൽ പ്രീമിയം പറയും.

അപ്പോൾ നിങ്ങൾ ചോദിക്കും എന്നാൽ ഇൻഷുറൻസ് എടുക്കാതിരിക്കാല്ലോ എന്ന്.
അവിടെയാണ് പ്ലാൻ ബി രംഗത്ത് വരുക.
ഇൻഷുറൻസ് കമ്പനി ഇതേ ആരോഗ്യ വിവരം വെച്ച് നമ്മുടെ കുടുംബത്ത് വരാവുന്ന രോഗങ്ങളുടെ സാധ്യതയും അതിനുണ്ടാകുന്ന ഭീമമായ ചിലവും നമ്മുടെ മനസ്സിൽ കുത്തിവെയ്ക്കും. നിങ്ങൾ ,അല്ല നമ്മൾ ഭയക്കും.
വരാൻ പോകുന്ന ഭീമമായ ചിലവിനെ കുറിച്ച് ഭയന്ന് മധ്യവർഗ്ഗ മലയാളി കുടുംബങ്ങൾ വൻകിട ഇൻഷുറൻസ് കമ്പനികൾക്ക് വഴങ്ങും….
അങ്ങനെ ഇൻഷുറൻസ് കമ്പനിക്ക് നമ്മളെ വീഴ്ത്താൻ പറ്റില്ല എന്ന് നിങ്ങൾ കരുതുന്നുണ്ടോ?

എന്നാൽ നിങ്ങൾ ചുറ്റും കണ്ണോടിക്കൂ.
കൊറോണ വന്ന് ജീവന് ഭയം വന്നപ്പോൾ ജനം എന്ത് കൊണ്ട് കൈകഴുകാൻ തുടങ്ങി?
എന്ത് കൊണ്ട് മാസ്കിന് വേണ്ടി നെട്ടോട്ടമോടി?
എന്ത് കൊണ്ട് സാനിറ്റൈസർ വാങ്ങാൻ പോയി?
ഈ കൊറോണ കാലം കഴിഞ്ഞാൽ തഴച്ച് വളരാൻ പോകുന്ന വ്യവസായം ഹാൻഡ് വാഷ് നിർമ്മാണ മേഖല ആയിരിക്കും.
ഓരോ സാധാരണക്കാരൻ്റെയും വീട്ടിൽ ഹാൻഡ് വാഷും മാസ്കും എത്തിയെങ്കിൽ നാളെ നിങ്ങളുടെ വീടുകളിൽ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ നിങ്ങളുടെ മനസ്സിനെ കുഴപ്പിക്കാൻ എത്തിയിരിക്കും.

അപ്പോൾ പറഞ്ഞ് വന്നത്,
പത്ത് ലക്ഷം കുടുംബങ്ങൾ അവരുടെ ആരോഗ്യ വിവരങ്ങൾ പ്രകാരം 10000-25000 രൂപ വരെ പ്രീമിയം കൂടുതൽ നൽകിയാൽ ഒരു കമ്പനിയ്ക്ക് വർഷം കൂടുതൽ കിട്ടാൻ പോകുന്നത് മിനിമം 1000000 x 10000 രൂപയാണ്.
ആയിരം കോടി രൂപ പ്രതിവർഷം!!
( പ്രീമിയം കൂടിയാൽ കണക്ക് മാറും)

പിണറായി വിജയൻ സൗജന്യമായി കൊടുത്തുവെന്ന് അയാൾ പറയുന്ന ഒരു കുടുംബത്തിൻ്റെ ആരോഗ്യ ഡാറ്റ , ആ കമ്പനി 1000 രൂപ വിലയിട്ട് ഇൻഷുറൻസ് കമ്പനിക്ക് വിറ്റാൽ
1000 x 1000000 രൂപ,ആ അമേരിക്കൻ കമ്പനിക്ക് കിട്ടും.
അതായത് ഇത്ര മിനിമം വാല്യൂ നോക്കിയാൽ തന്നെ 100 കോടിയുടെ ഇടപാട്.

ലളിതമാണ്.
കണക്ക് മനസ്സിലായോ?

ഇനി ഇത് ,

200000 ലക്ഷം കുടുംബം 2000 രൂപ വെച്ചാണെങ്കിലോ?
400 കോടി രൂപയുടെ ഇടപാട്: !
4000 കോടിയുടെ മൂല്യമുള്ള ഡാറ്റ ‘…..!

ഇത്രയും വായിച്ചിട്ട് നിങ്ങൾക്ക് മനസ്സിലായില്ലേ?

ഇല്ലെങ്കിൽ വാലും ചുരുട്ടി കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണം അന്നും ഇന്നും തലയിൽ പേറുന്ന ,പൊതുഭരണത്തിൽ എക്കാലത്തെയും വലിയ പരാജയമായ വിജയന് ജയ് വിളിക്ക്……

ഞങ്ങളെ അതിന് കിട്ടില്ല.
ഞങ്ങൾ കൃത്യമായ രാഷ്ട്രീയം ഈ അഴിമതിയിൽ പറഞ്ഞിരിക്കും.

രനീഷ് തുരുത്തിക്കാടൻ

people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്

Comments are closed.