1470-490

പെരുമണ്ണ ക്ലാരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി റിലീഫ് കിറ്റ്‌ നല്‍കി

കോട്ടയ്ക്കൽ: ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ നിത്യ ജീവിതത്തിന് പ്രയാസത്തിലായ അഞ്ഞൂറ്‌ കുടുംബങ്ങള്‍ക്ക് പെരുമണ്ണ ക്ലാരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴിൽ റിലീഫ് കിറ്റ്‌ വിതരണം ചെയ്യുതു.പെരുമണ്ണ ക്ലാരി മണ്ഡലം കോണ്‍ഗ്രസ്  പ്രസിഡന്റ് ബാപ്പു പാറയില്‍ വിതരണത്തിനയി അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് മധുസൂദനന് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു .പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ പതിനാറു വാർഡുകളിൽ ഉൾപ്പെടുന്ന അഞ്ഞൂറോളം കുടുംബങ്ങൾക്കാണ് റിലീഫ് കിറ്റ് നല്‍കിയത്.വീട്ടിലേക്ക് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയതത്.മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഉമ്മർ സി.കെ,ലത്തീഫ് സി.കെ, ഗോപി കണ്ടച്ചിറ,നിസാർ മുഹമ്മദ് പൂഴിത്തറ, ബുഷുറുദ്ധീൻ  തടത്തിൽ. സാജുകട്ടകത്ത് ,ഷെഫീഖ് മങ്കട,അക്ബർ.സി,ശ്രീനി ചക്കനാത്ത്, ഹാരിസ് പാറയിൽ തുടങ്ങിയവർ നേതൃത്വം നല്‍കി. 

Comments are closed.