1470-490

എം.എല്‍.എ. ഇടപെട്ടു , സിന്ധുവിന് റേഷന്‍ കാര്‍ഡ് ലഭിച്ചു.

തിരുവില്ല്വാമല പാഞ്ചായത്തിലെ പട്ടിപറമ്പ് പണ്ഡാലതൊടി സിന്ധുവിന് യു.ആര്‍.പ്രദീപ്‌ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് ലഭിച്ചു. ഇന്നു രാവിലെ സിന്ധുവിന്റെ വീട്ടിലെത്തി അസിസ്റ്റന്റ്‌ താലൂക്ക് സപ്ലെ ഓഫീസര്‍ റേഷന്‍ കാര്‍ഡ് കൈമാറി. എ.എ.വൈ വിഭാഗത്തില്‍പെട്ട കാര്‍ഡാണ് സിന്ധുവും,ഭര്‍ത്താവും കുട്ടികളും അടങ്ങുന്ന കുടുംബത്തിന് ലഭിച്ചത്. ഇതനുസരിച്ച് 35 കിലോ ഭക്ഷ്യ ധാന്യം ഇവര്‍ക്ക് മാസംതോറും ലഭിക്കും. സിന്ധുവിന് റേഷന്‍ കാര്‍ഡ് ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് വിവരിച്ച് മാധ്യമങ്ങളിൽ വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്ന് എം.എല്‍.എ.യു.ആര്‍. പ്രദീപ്‌ ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി, ജില്ലാ സപ്ലെ ഓഫീസര്‍ അടക്കമുള്ള ഉന്നത സിവില്‍സപ്ലൈ ഓഫീസര്‍ മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അടിയന്തിര നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു.റേഷന്‍ കാര്‍ഡ് കൈമാറുന്ന ചടങ്ങില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ എം. പദ്മകുമാര്‍, തിരുവില്ല്വാമല പഞ്ചായത്ത് പ്രസിഡന്റ്‌ എം. ആര്‍. മണി. മുന്‍ പ്രസിഡന്റ്‌ ഉമാശങ്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments are closed.