1470-490

പൊതുമാപ്പ്: കുവൈത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്ത്യക്കാരുടെ വൻ തിരക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് രജിസ്റ്റര്‍ ചെയ്യാനെത്തുന്ന ഇന്ത്യക്കാരുടെ വൻ തിരക്ക് തുടരുന്നു. ആദ്യ ദിവസം 1800 പേരാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ 1500 പുരുഷന്മാരും 300 വനിതകളും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. മലയാളികളടക്കം നൂറു കണക്കിന് ഇന്ത്യക്കാരാണ് പെട്ടിയും കൈവശമുള്ള പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി രേഖകളുമായി സെന്ററില്‍ എത്തുന്നത്. ഇവരില്‍ പാസ്സ്‌പോര്‍ട്ടോ സിവില്‍ ഐഡിയോ ഇല്ലാത്തവരെ മടക്കി അയക്കുകയാണ്. ഇത്തരത്തില്‍ രേഖകളൊന്നും കൈ വശമില്ലാത്തവര്‍ എംബസ്സി നിയോഗിച്ചിട്ടുള്ള വളണ്ടിയര്‍മാര്‍ മുഖേന ഔട്പാസ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേഷിച്ചിട്ടുള്ളവര്‍ രജിസ്‌ട്രേഷന്‍ സെന്ററില്‍ പോകേണ്ടതില്ല. യാത്രാരേഖകള്‍ ശരിയാകുന്നതനുസരിച്ചു വളണ്ടിയര്‍മാര്‍ മുഖേന വിവരം അറിയിക്കുന്നതാണ്.
ഇതൊന്നുമറിയാതെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തിയ നിരവധി പേര്‍ നിരാശരായി മടങ്ങേണ്ടി വന്നു. ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 20 ന് അവസാനിക്കും. ഇതിനകം പതിനായിരത്തിലേറെ ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തിലെത്തുമെന്നാണ് സൂചന. നിലവിലെ കണക്കനുസരിച്ചു 40,000 ഇന്ത്യക്കാരാണ് താമസരേഖയില്ലാതെ രാജ്യത്ത് തുടരുന്നത്.
എന്നാല്‍ കുവൈത്തില്‍ നിന്നു ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ പൊതുമാപ്പിന്റെ ഭാഗമായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് എംബസ്സി ഈടാക്കിയിരുന്ന 5 ദിനാർഫീസ് പിന്‍വലിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612