1470-490

കഞ്ചിക്കോട് പെപ്സിയിൽ കൂട്ട പിരിച്ചു വിടൽ

ലോക്ക്ഡൗൺ നിർദേശങ്ങൾ കാറ്റിൽ പറത്തി പാലക്കാട് കഞ്ചിക്കോട് പെപ്‌സി കമ്പനിയിൽ കൂട്ട പിരിച്ചുവിടൽ. കമ്പനിയിലെ 30 മാനേജ്‌മെന്റ് സ്റ്റാഫിനെയാണ് ലോക്ക്ഡൗൺ കാലത്ത് പിരിച്ചുവിട്ടിരിക്കുന്നത്.

ലോക്ക്ഡൗൺ കാലത്ത് ഒരു സ്ഥാപനത്തിൽ നിന്ന് തൊഴിലാളിയെ പുറത്താക്കരുതെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദേശമുണ്ട്. എന്നാൽ ഇതെല്ലാം ലംഘിച്ചിരിക്കുകയാണ്. പെപ്‌സി പ്ലാന്റിന്റെ കഞ്ചിക്കോട്ടെ നടത്തിപ്പുകാരായ വരുൺ ബീവറേജസ്. 30 മാനേജ്‌മെൻറ് സ്റ്റാഫിനെയാണ് പിരിച്ചുവിട്ടതായി ഇന്നലെ അറിയിപ്പ് വന്നത്.

Comments are closed.