1470-490

പാലത്തായി പോക്സോ കേസ്: സിഐ യ്ക്കെതിരെ നടപടിയെടുക്കുക.

പാനൂർ: BJP പഞ്ചായത്ത് പ്രസിഡന്റ് പ്രതിയായ പാലത്തായി പോക്സോ കേസിൽ അന്യേഷണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ ആരോപണ വിധേയനായ സി ഐ ശ്രീജിത്തിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് പോപുലർ ഫ്രണ്ട് കൂത്തുപറമ്പ് ഡിവിഷൻ കമ്മിറ്റി പ്രസ്താവിച്ചു.

കേസിന്റെ തുടക്കത്തിൽ തന്നെ സംഘപരിവാർ നേതാവായ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ആദ്യ ഘട്ടത്തിൽ അന്യേഷണ ഉദ്യോഗസ്ഥനായിരുന്ന സ്ഥലം സി ഐ ശ്രീജിതിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. പോക്സോ കേസിൽ ഉണ്ടാവേണ്ട നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പോലീസ് കേസ് കൈകാര്യം ചെയ്തത്.

അന്യേഷണച്ചുമതലയിൽ നിന്ന് മാറിയ ശേഷവും കൗൺസിലിങ്ങ് എന്ന പേരിൽ കോഴിക്കോടു വച്ച് കുട്ടിയെ മാനസികമായി തളർത്തുന്ന രീതിയിൽ കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങൾ സി ഐ യുടെ ഭാഗത്തു നിന്നുണ്ടായതായി കുട്ടിയുടെ കുടുംബം തന്നെ വെളിപെടുത്തിയിട്ടുണ്ട്. മാത്രമല്ല കുറ്റവാളിയെ പിടികൂടുന്നതിനു പകരം കുട്ടിയെ നിരന്തരമായി ചോദ്യം ചെയ്യുകയും പരുഷമായ രീതിയിലുള്ള പെരുമാറ്റമാണ് സി ഐ യുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്നും പറയുന്നുണ്ട്.

സംഘപരിവാർ അനുകൂല നിലപാടെടുക്കുന്നതിന്റെ പേരിൽ മുമ്പും ആരോപണ വിധേയനായ സി ഐ ക്കെതിരെ പരക്കെ ആക്ഷേപമുണ്ടായിരുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്
അടിയന്തരമായി കേസിൽ അലംഭാവം കാണിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തി കുട്ടിക്ക് നീതി ലഭിക്കുന്നുണ്ടെന്ന് അധികാരികൾ ഉറപ്പ് വരുത്തണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Comments are closed.