ഒമാനിൽ 111 പേർക്ക് കൂടി കോവിഡ്

മസ്കത്ത്: ഒമാനിൽ 111 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1180 ആയി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 78 പേരും വിദേശികളാണ്. 176 പേർക്കാണ് ഇതുവരെ അസുഖം സുഖപ്പെട്ടത്. മലയാളിയടക്കം ആറു പേർ മരണപ്പെടുകയും ചെയ്തു.
പുതുതായി അസുഖ ബാധിതരായവരിൽ 74 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നാണ്.
ഇവിടെ മൊത്തം വൈറസ് ബാധിതർ 931 ആയി. 119 പേരാണ് ഇവിടെ രോഗ മുക്തർ. മരിച്ച ആറു പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. തെക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 76 ആയി ഉയർന്നു. 12 പേരാണ് ഇവിടെ സുഖപ്പെട്ടത്. ദാഖിലിയയിൽ 54 രോഗികളാണ് ഉള്ളത്. ഇവിടെ 21 പേർ സുഖപ്പെട്ടു. തെക്കൻ ശർഖിയയിലെ രോഗികളുടെ എണ്ണം 40 ആയി ഉയർന്നു. ഇവിടെ ഒരാൾക്ക് മാത്രമാണ് സുഖപ്പെട്ടത്. വടക്കൻ ബാത്തിനയിൽ ആറു പേർ കൂടി പുതുതായി കോവിഡ് ബാധിതരായി.
Comments are closed.