1470-490

രക്ത ദാന സന്ദേശവുമായി എൻ എസ് എസ് വളണ്ടിയർമാർ.

രക്ത ദാനത്തിൽ ഏർപ്പെട്ട വളണ്ടിയർ

കൊറോണക്കാലത്ത് ജില്ലയിലെ രക്ത ബാങ്കുകളിൽ എത്തി രക്തം നൽകണമെന്നും, രക്ത ബാങ്കുകളിലെ രക്തത്തിന്റെ കുറവ് പരിഹരിക്കണമെന്നുമുള്ള ജില്ല കലക്ടറുടെ അഭ്യർത്ഥന എറ്റെടുത്ത് ജില്ല എൻ എസ് എസ് സെൽ.
പദ്ധതിയുടെ വിജയത്തിനായി ജില്ലയിലെ ഓരോ വിദ്യാലയത്തിലെയും വളണ്ടിയർ സമ്മതമുള്ള രണ്ട് രക്ത ദാതാക്കളുടെ പേര് വിവരം നൽകുകയും അത് ജില്ല എൻ എസ് എസ് നേതൃത്വം ക്രോഡീകരിച്ച് കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന രക്ത ബാങ്കിന് നൽകുകയും ചെയ്യുന്നു. കൊറോണക്കാലമായതിനാൽ രക്ത ബാങ്കിലെ കൗൺസിലർ ദാതാക്കളുമായി ഫോണിൽ സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി കൃത്യമായ ശാരീരിക അകലം പാലിച്ച് കൊണ്ട് രക്തം നൽകുന്നതിനുള്ള സമയവും, തീയതിയും നൽകും. ഇങ്ങനെ നിർദേശം ലഭിക്കുന്ന 5 മുതൽ 10 വരെ വളണ്ടിയർ മാരാണ് ദിവസവും രക്ത ബാങ്കിൽ എത്തുന്നത്. ഹയർ സെക്കന്ററി എൻ എസ് എസ് ആണ് പദ്ധതി നടപ്പിലാക്കുന്നത് . അതു കൊണ്ട് നേരിട്ട് രക്ത ദാതാക്കളാവാൻ കൂട്ടികളുടെ പ്രായം അനുവദിക്കാത്തതിനാൽ കുട്ടികൾ തന്റെ കുടുംബത്തിലെ അംഗങ്ങളെയോ, സുഹൃത്തുക്കളെയോ ആണ് രക്ത ദാനത്തിന് അയക്കുന്നത്. ജില്ലയിലെ 13900 എൻ എസ് എസ് വളണ്ടിയർമാർ പദ്ധതിയുടെ ഭാഗമായി 2 രക്ത ദാതാക്കളെ കണ്ടെത്തുന്നുണ്ട്. ജില്ലാ ഭരണകൂടവും, ആരോഗ്യ വകുപ്പും പൂർണ പിന്തുണയാണ് നൽകുന്നത്. സെപ്യുട്ടി കലക്ടർ ബിജു . സി ,
ജില്ലാ എയ്ഡ്സ് & ടി.ബി. നിയന്ത്രണ ഓഫീസർ ഡോ. പി.പി. പ്രമോദ് കുമാർ , ജില്ലാ എയ്ഡ്സ് നിയന്ത്രണ യുണിറ്റിലെ പ്രോഗ്രാം കോഡിനേറ്റർ പ്രീയേഷ് എൻ.ടി., കോട്ടപ്പറമ്പ് ഗവ. ആശുപതി രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ലജിനി എ. കൗൺസിലർ അമിത .എ എന്നിവരാണ് സാങ്കേതിക സഹായം നൽകുന്നത് . എൻ എസ് എസ് ജില്ല കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത് , മിനി. എ പി , ബിജിഷ് .കെ .കെ , സതീഷ് കുമാർ .എം എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകുന്നു.

Comments are closed.