1470-490

അലംഭാവം കുടാതെ പ്രവർത്തനങ്ങൾ നമുക്ക് തുടരാം- മാത്യു.ടി തോമസ് എ.എൽ.എ.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വമ്പിച്ച ജന പങ്കാളിത്തം തുടരുന്നതിൽ വലിയ സന്തോഷം. കമ്മ്യുണിറ്റി കിച്ചണുകളിൽ തളരാതെ പ്രവർത്തിക്കുന്ന ഏവരെയും അഭിനന്ദിക്കുന്നു.
തുടർച്ചയായി ഈ ദിവസങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നതിന് കഷ്ടപ്പെടുന്ന എല്ലാ സഹോദരിമാരും മാതൃകാപരമായ സേവമാണ് കാഴ്ച വക്കുന്നത്.

BPL രോഗികൾക്ക് മരുന്നെത്തിക്കുന്ന പ്രവർത്തനം വലിയ വിജയമായി. പലരും സ്പോന്സറിംഗിനു തയ്യാറാവുന്നു എന്നതാണിതിന്റെ കാരണം.
ദി പെന്തക്കോസ്ത് മിഷൻ ((ടി പി എം) ഇന്നലെ ഒരു ലക്ഷം രൂപ തിരുവല്ലയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ എന്നെ ഏല്പിച്ചു. വിളിച്ചു വരുത്തി ഈ സഹായം നൽകിയത് തിരുവല്ല സെൻട്രൽ പാസ്റ്റർ സി എൽ ശാമുവലാണ്. നന്ദി അറിയിക്കുന്നു.
മറ്റു ചില സ്നേഹിതരും സഹായിച്ചു.

ഇങ്ങനെയുള്ള സുമനസ്സുകൾ എന്റെ തിരുവല്ലയിൽ ഉണ്ടെന്നുള്ള ആത്‌മവിശ്വാസമാണ് ധൈര്യം നൽകുന്നത്.

ചില പഞ്ചായത്തുകളിൽ നിന്ന് മരുന്നുകൾ അധികം ആവശ്യപ്പെട്ടു കണ്ടില്ല. ആരെയും നിർബന്ധിച്ചു മരുന്ന് ചോദിപ്പിക്കേണ്ടതില്ലല്ലോ! എന്നാൽ ഈ വിപത്തുകാലത്തു കഴിക്കേണ്ട മരുന്നുകൾ കിട്ടാത്ത അവസ്ഥ ഒരു രോഗിക്കും ഉണ്ടാവരുത്.
പഞ്ചായത്ത് അംഗങ്ങൾ ശ്രദ്ധിച്ചാൽ എല്ലാരേയും സഹായിക്കാൻ കഴിയും.
2 വ്യവസ്ഥകൾ. BPL ((മഞ്ഞ കാർഡോ പിങ്കോ) ആവണം. സർക്കാർ ആശുപത്രിയിൽ കിട്ടാത്ത മരുന്നാവണം.

യുവജന ക്ഷേമ ബോർഡിലെ വോളന്റീർസ് നല്ല സേവനമാണ് മരുന്നുകൾ ലഭ്യമാക്കുന്ന സംഗതിയിൽ കാഴ്ച വക്കുന്നത്. മഞ്ഞാടിയിലെ ഒരു കാൻസർ രോഗിക്ക് തിരുവനന്തപുരം RCC യിൽ നിന്നും ഇരുചക്ര വാഹനത്തിൽ റിലേ ആയി കൈമാറി കൈമാറി കീമോടാബ്‌ മരുന്ന് വീട്ടിലെത്തിച്ചു നൽകി.ഇന്നലെ എറണാകുളത്തുനിന്നും കവിയൂരിലുള്ള ഒരു യുവാവിന് അത്യപൂർവമായ രോഗത്തിനുള്ള മരുന്ന് ഇതേ രീതിയിൽ എത്തിച്ചു നൽകി.

നിശബ്ദ സേവനം സമർപ്പിക്കുന്ന എത്രയോ ചെറുപ്പക്കാർ നമ്മുടെ ഇടയിൽ ഉണ്ട്.
നാം അതറിയുന്നില്ല. അറിയിക്കണമെന്ന് അവർക്കൊട്ടു താല്പര്യവുമില്ല.
വളന്റർസ് എല്ലാരേയും അവർക്കു നേതൃത്വം നൽകുന്ന ബോർഡിനെയും എത്ര അനുമോദിച്ചാലും മതിയാവില്ല.

അലംഭാവം കൂടാതെ പ്രവർത്തനങ്ങൾ നമുക്ക് തുടരാം.

അകലെയുള്ള വിജയം അരികിലെത്തും വരെ!

സ്നേഹത്തോടെ,

മാത്യു ടി തോമസ്

Comments are closed.