1470-490

അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന ഊര്‍ജ്ജിതമാക്കി മിസ്റ്റ്

അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന ഊര്‍ജ്ജിതമാക്കി കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിസ്റ്റ് (മൊബൈല്‍ ഇന്‍റഗ്രേറ്റഡ് സ്ക്രീനിംഗ് ടീം). ബാലുശ്ശരിയിലെ എരമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലാണ് ടീം ഇന്നലെ (ഏപ്രില്‍ 18) പരിശോധന നടത്തിയത്. പ്രദേശത്തിലെ വിവിധ ഇടങ്ങളിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന നടത്തി. 140 ആളുകളെയാണ് പരിശോധിച്ചത്. തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്തിയ ശേഷം പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ആവശ്യമായ മരുന്നും വിതരണം ചെയ്യും. ഒരു ഡോക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, അതാത് പി.എച്ച്.സികളിലെ എച്ച്.ഐ അല്ലെങ്കില്‍ ജെ.എച്ച്.ഐ എന്നിവരാണ് പരിശോധന നടത്തുന്നത്. കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ദിവസേന ജില്ലയുടെ വിവിധ ഇടങ്ങളില്‍ ടീം പരിശോധന നടത്തിവരികയാണ്. ആര്‍.ഡി.പി കിറ്റ് ഉപയോഗിച്ച് മലേറിയ പരിശോധനയും നടത്തുന്നുണ്ട്.

ഡോ.ആഷ്ന അശോകന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബിന, എരമംഗലം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ മുഹമ്മദ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് വി.ബി നിഷ തുടങ്ങിയവര്‍ പരിശോധന നടത്തി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സോണല്‍ എന്‍റമോളജി ടീം

കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സോണല്‍ എന്‍റമോളജി ടീം. വേനല്‍ മഴ ആരംഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് വിവിധ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയില്‍ പരിശോധന നടത്തുന്നത്. വിവിധ രോഗങ്ങള്‍ പരത്തുന്ന കൊതുകിന്‍റെ സാന്നിദ്ധ്യം കണ്ടുപിടിച്ച് സാമ്പിളകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധന നടത്തും. എരമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ നടത്തിയ പരിശോധനയില്‍ മലമ്പനി പരത്തുന്ന കൊതുകുകളുടെ സാന്നിദ്ധ്യം കണ്ടെത്തി. പ്രഥാനമായും അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും പരിസരങ്ങളിലുമാണ് പരിശോധന നടത്തിയത്. കൊറോണ പ്രതിരോധത്തിനൊപ്പം പകര്‍ച്ചവ്യാധികളെ ചെറുക്കാനും ആളുകള്‍ ശ്രദ്ധ ചെലുത്തണമെന്ന് എന്‍റമോളജിസ്റ്റ് അഹല്യ എസ്.ആര്‍ പറഞ്ഞു. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്നും ദിവസേന കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അവര്‍ പറഞ്ഞു.

പരിശോധനയില്‍ എന്‍റമോളജിസ്റ്റ് അഹല്യ എസ്.ആര്‍, ഇന്‍സെക്ട് കലക്ടേഴ്സ്മാരായ അനുശ്രീ.പി.എസ്, ശരത് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.