1470-490

ഡയാലിസിസ് രോഗികൾക്ക് മരുന്ന് എത്തിക്കാൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പദ്ധതി

വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലത്തിൽ ഇപ്പോൾ ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന രോഗികൾക്ക് കഴിക്കാനുള്ള മരുന്നുകൾ എത്തിച്ച് നൽകാൻ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ നേതൃത്വത്തിൽ പദ്ധതികളാവിഷ്ക്കരിച്ചു. ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന രോഗികൾ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന് ഒരു മാസത്തേക്കുള്ളത് എത്തിച്ച് നൽകാനാണ് പദ്ധതി. മണ്ഡലത്തിലെ കോട്ടക്കൽ കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക്, വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്, കോട്ടക്കൽ സർവ്വീസ് സഹകരണ ബാങ്ക്, കുറ്റിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്. ഇത് സംബന്ധിച്ച ആലോചനാ യോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്നു.ബാങ്ക് ഭരണസമിതികളുടെ അധ്യക്ഷന്മാരായ
അഷ്റഫ് അമ്പലത്തിങ്ങൽ, എം. അബ്ദുറഹിമാൻ, കെ.എം. റഷീദ്, മഠത്തിൽ ശ്രീകുമാർ , സിദ്ദീഖ് പരപ്പാര , സലാം വളാഞ്ചേരി എന്നിവർ പങ്കെടുത്തു.
കോട്ടക്കൽ മണ്ഡലത്തിൽ നിന്നും പ്രസ്തുത മരുന്ന് ആവശ്യമുള്ളവർ ഏപ്രിൽ 22 ന് 5 മണിക്ക് മുമ്പായി എം.എൽ.എ ഓഫീസുമായി ബന്ധപ്പെടുക.
9048 111 183

Comments are closed.