1470-490

പോലീസ് ഉദ്യോഗസ്ഥർക്കായി വൈദ്യപരിശോധന ക്യാമ്പ്.


കുന്നംകുളം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അധികസമയം ജോലിയിൽ ഏർപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കായി വൈദ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സൗത്ത് സോൺ ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് സെൻ്റർ പ്രൈവറ്റ് ലിമിറ്റഡിൻ്റെ സഹകരണത്തോടെ ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ക്യാമ്പിൽ ഡോ: ഷെമീർ സുലൈമാൻ, ഡോ: പി.എസ് ഷാജി എന്നിവർ കുന്നംകുളം പോലീസ് സ്റ്റേഷൻ്റെ കീഴിൽ സേവനമനുഷ്ഠിക്കുന്ന 90 പോലീസ് ഉദ്യോഗസ്ഥരെ പരിശോധിച്ചു. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നീ പരിശോധനകളും നടത്തിയത്. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ദിവസം 30 ഉദ്യോഗസ്ഥരെ വീതമാണ് പരിശോധിച്ചത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ എ.സി.പി. സ്റ്റേഷൻ ഹൗസ് ഓഫീസർ, സബ്ബ് ഇൻസ്പെക്ടർമാർ സിവിൽ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പരിശോധന നടത്തി.

Comments are closed.