1470-490

പോലീസിനും സെക്യൂരിറ്റി ജീവനക്കാർക്കും മുഖാവരണങ്ങൾ നൽകി

ജീവൻപോലും നോക്കാതെ പകലന്തിയോളം കർമനിരതരായ പോലീസിനും സെക്യൂരിറ്റി ജീവനക്കാർക്കും മുഖാവരണങ്ങൾ നൽകി വേൾഡ് മലയാളി ഫെഡറേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി.        കുന്നംകുളം മുതൽ തൃശൂർ ടൗൺ ഉൾപ്പെടെയുള്ള മുഴുവൻ പോലീസ് പോയിന്റുകളിലും സെക്യൂരിറ്റി ജീവനക്കാർക്കും ആവശ്യത്തിന്  മാസ്ക്കുകൾ എത്തിച്ചു നൽകിയിരിക്കുകയാണ് ഫെഡറേഷൻ പ്രവർത്തകർ. മാസ്കിന്റെ ക്ഷാമം അറിഞ്ഞതിനാലാണ് സംഘടനയുടെ തൃശ്ശൂർ ജില്ലാ പ്രവർത്തകർ ഈ പ്രവർത്തനത്തിന് മുൻകൈ എടുത്തത്. തൃശൂർ ജില്ലാ കൺവീനർ ബിബിൻ സണ്ണി, കേരള സ്റ്റേറ്റ് ചാരിറ്റി കോഡിനേറ്റർ ബദറുദ്ധീൻ കരിപ്പോട്ടയിൽ, സ്റ്റേറ്റ് മീഡിയ കോഡിനേറ്റർ ശ്രീകേഷ് വെള്ളാനിക്കര, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ ഷാജൻ ജോർജ്, ബെന്നി എന്നിവർ ഉൾപ്പെട്ട ടീമാണ് മാസ്ക് വിതരണം നടത്തിയത്.

Comments are closed.