1470-490

വൃക്ക രോഗികള്‍ക്ക് സാന്ത്വനമായി റിട്ട. ഡ്രഗ് ഇന്‍സ്‌പെക്ടര്‍


ലോക് ഡൗണ്‍ കാലത്ത് മലപ്പുറം ജില്ലയിലെ വൃക്ക രോഗികള്‍ക്ക് സൗജന്യമായി മരുന്നെത്തിച്ച് റിട്ട. ഡ്രഗ് ഇന്‍സ്‌പെക്ടര്‍. കോട്ടക്കല്‍ സ്വദേശി ഖാജാ മൊഹ്‌സിനാണ് 40,000 രൂപയുടെ മരുന്ന് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. കലക്ടറേറ്റിലെത്തിച്ച മരുന്നുകള്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഏറ്റു വാങ്ങി. ഡയാലിസിസിന് വിധേയരാവുന്ന രോഗികള്‍ക്കായി മരുന്ന് ഉപയോഗപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

Comments are closed.