1470-490

ലോക്ക് ഡൗൺ കാലത്ത് വിശക്കുന്നവരുടെ മുന്നിൽ ഭക്ഷണ പൊതികളുമായി എത്തുന്ന യുവ കവി.

വിശക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ നൽകാൻ ഉള്ള തയ്യാറെടുപ്പമായി ബിജു വളയന്നൂർ

രഘുനാഥ്. സി.പി.
കുറ്റ്യാടി: മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുന്ന
ലോക് ഡൗൺ കാലത്ത് കുറ്റ്യാടി പരിസര പ്രദേശത്തെ വിശക്കുന്നവർക്ക് ഭക്ഷണപ്പൊതികളു മായി എത്തുകയാണ് പ്രശസ്ത യുവകവി ബിജു വളയന്നൂർ . കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ നടുപ്പൊയിൽ യു പി സ്ക്കൂളിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചണിൽ നിന്നുമുള്ള ഭക്ഷണപ്പൊതികളുമായി
കുറ്റ്യാടി ടൗണിലും പരിസരങ്ങളിലുമാണ് ദിവസേന നൂറിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. ഇതോടൊപ്പം ഗ്രാമ പഞ്ചായത്ത് മുഖാന്തിരം അതിഥി തൊഴിലാളികൾക്കുള്ള അരി ആട്ടപൊടി മുതലായവയും ബിജുവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത് വരുന്നു. കുറ്റ്യാടിക്ക് അകത്തും പുറത്തു മായി സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ നിറസാന്നിധ്യമായ ബിജു വളയന്നൂർ കഴിഞ്ഞ പ്രളയകാലത്തും നിപ്പയുടെ കാഠിന്യകാലങ്ങളിലും മികച്ച രീതിയിൽ ജീവകാരുണ പ്രവർത്തനങ്ങളിൽ മുൻനിരയിലായി രുന്നു.സമൂഹത്തിലെ അടിത്തട്ടിലുള്ളവർക്ക് ബിജു വളയന്നൂർ ആശയ കേന്ദ്രമാണ്. അത് കൊണ്ട് തന്നെ ബിജുവിന്റെ കൃതികളിൽ
മനഷ്യൻ്റെ വേദനകളെയും വികാരങ്ങളെയും ചാലിച്ചിരുന്നു. ബിജുവിൻ്റെ ഒരു കവിതയുടെ തുടക്കവും പഴമയുടെ ഇല്യായ്മയിൽ നിന്നും ഉയർന്നതാണ്.
“പണ്ട്, കത്തലടക്കാൻ ഒരു കഷ്ണം വെല്ലവും ഒരു തേങ്ങാപ്പൂളും മതിയത്രേ!
ഇന്ന്, ഒരു കുന്നുമുഴുവൻ തിന്നു തീർത്തിട്ടും ഒരു പുഴ മുഴുവൻ കുടിച്ചു വറ്റിച്ചിട്ടും അവൻ്റെ വിശപ്പ് മാറുന്നില്ലത്രേ!”
ആർത്തി പൂണ്ട മനുഷ്യൻ്റെ പ്രകൃതിയുടെ നേർക്കുള്ള കടന്നുകയറ്റത്തെ പറ്റിയും മൂർച്ചയേറിയ വാക്കുകൾ കൊണ്ട് പ്രതിരോധിക്കുകയാണ് ബിജു വളയന്നൂർ.
കുറ്റ്യാടിയിലെ വളയന്നൂർ ഇല്ലത്തറക്കണ്ടി കണ്ണൻ – നാരായണി ദമ്പതികളുടെ മകനായ ബിജു കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ലൈബ്രേറിയനാണ്. മറുപുറം സാഹിത്യ വേദി, കെ പി എൽ ടി എ എ എന്നീ സംഘനടകളുടെ ഭാരവാഹി കൂടിയാണ് ഇദ്ദേഹം..

Comments are closed.