കുടുംബശ്രീ വായ്‌പ പ്രഹസനമാക്കരുത്

കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രയാസങ്ങൾക്ക് ആശ്വാസമായി പ്രഖ്യാപിച്ച കുടുംബശ്രീ വായ്‌പാ പദ്ധതി എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ മാനദണ്ഡങ്ങൾ ലഘൂകരിക്കണമെന്ന് എസ്ഡിപിഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി കൊറോണ പാക്കേജിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ച കുടുംബശ്രീക്കുള്ള 2000 കോടിയുടെ വായ്‌പ്പാ പദ്ധതി അപേക്ഷയുടെ ആധിക്യം മൂലം ആർക്കും എടുക്കാൻ കഴിയാത്ത രീതിയിൽ മാനദണ്ഡങ്ങൾ കർശനമാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്നും പദ്ധതി കേവലം പ്രഹസനമാക്കി മാറ്റരുതെന്നും എസ്.ഡി.പി.ഐ അവശ്യപ്പെട്ടു.
കേരള സർക്കാർ 2000 കോടിയുടെ വായ്‌പ്പയ്ക്കാണ് അനുവാദം നല്കിയതെങ്കിലും 3.5ലക്ഷം അപേക്ഷകളിൽ 7000 കോടിയുടെ ആവശ്യമാണ് കുടുംബ ശ്രീയിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ഇത് കൊറോണ മൂലം ജനങ്ങൾക്കുണ്ടായ പ്രയാസം എത്ര വലുതാണെന്ന് തെളിയിക്കുന്നതാണ്.
കുടുംബശ്രീയൊടൊപ്പം സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന മറ്റ് സ്വയം സഹായ സംഘങ്ങൾക്ക് കൂടി പലിശരഹിത വായ്പ അനുവദിച്ച് ജനങ്ങളുടെ പ്രയാസം ലഘൂകരിക്കാനാണ് സർക്കാർ തയ്യാറാകേണ്ടത്.
വായ്‌പാതുക കൂട്ടുന്നതിന് പകരം മാനദണ്ഡങ്ങൾ കർശനമാക്കി അത്യാവശ്യക്കാരായ കുടുംബശ്രീ അംഗങ്ങൾക്ക് പോലും കിട്ടാത്ത തരത്തിൽ പദ്ധതി അട്ടിമറിക്കരുതെന്നും ജനങ്ങളുടെ പ്രത്യേകിച്ച്, സ്ത്രീകളുടെ പ്രയാസങ്ങൾ മനസ്സിലാക്കി ഇളവുകൾക്ക് സർക്കാർ തയ്യാറാവണമെന്നും എസ്ഡിപിഐ അവശ്യപ്പെട്ടു.
Comments are closed.