1470-490

കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരു കോവിഡ് കേസ്


31 വയസ്സുള്ള ഏറാമല സ്വദേശിയാണ് .
മാർച്ച് 22 ന് പുലർച്ചെ ദുബായിൽ നിന്നും ബാഗ്ലൂർ വഴി കണ്ണൂർ എയർപോർട്ടിൽ എത്തുകയും അവിടെ നിന്നും ടാക്സി വഴി കുന്നുമ്മക്കര, പയ്യത്തുരിൽ എത്തി പ്രത്യേകം സജ്ജമാക്കിയ വീട്ടിൽ കഴിയുകയായിരുന്നു. യാതൊരു രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ല.
അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്ന ആളുകൾ ദുബായിൽ പോസിറ്റീവ് ആയി എന്ന് അറിഞ്ഞതിനെ തുടർന്ന് ഏപ്രിൽ 1 5 ന്
ആബുലൻസിൽ വടകര ആശുപത്രിയിൽ
എത്തിച്ച് സാംപിൾ എടുത്ത് പരിശോധനക്ക് അയച്ചു. ഇപ്പോൾ രോഗിയെ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇപ്പോൾ രോഗിയുടെ നില തൃപ്തികരമാണ്.

Comments are closed.