1470-490

വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികൾ

രഘുനാഥ്.സി പി, കുറ്റ്യാടി

കുറ്റ്യാടി :- ഈ വർഷത്തെ വിഷുക്കൈനീട്ടവും , സമ്പാദ്യ കുടുക്കയിൽ സംഭരിച്ചു വച്ച പണവും ചേർത്തു ഒരു വർഷത്തെ കൊച്ചു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സഹോദരങ്ങൾ മാതൃകയായി.
തങ്ങളുടെ സമ്പാദ്യമായ ഇരുപത്തിയഞ്ചായിരം രൂപയാണ് മൊകേരിയിലെ ഹൃദയ് കിരണും സഹോദരൻ സൗഹൃദ് കിരണും നൽകിയത്. ഒരാൾ മേമുണ്ട ഹയർ സെക്കൻറി സ്കൂളിലെയും മറ്റൊരാൾ നടുപൊയിൽ യുപി സ്കൂളിലേയും വിദ്യാർത്ഥികളാണ്.
കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് ഡയറക്ടർ കൂടിയായ വല്ല്യച്ഛൻ റിട്ടയേർഡ് ഹെഡ്മാസ്റ്റർ കെ.പി രവീന്ദ്രനോടൊപ്പം കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിലെത്തി മുൻ എം.എൽ എ കെ.കെ ലതികയുടെ കൈകളിൽ ഏൽപ്പിക്കുകയായിരുന്നു.
കേരളം പരീക്ഷണഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ തങ്ങളാൽ കഴിയുന്ന സഹായം നൽകണമെന്ന താൽപര്യമാണ് സ്നേഹസമാനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്ന് ഇരുവരും പറഞ്ഞു. സി.പി.എം ജില്ലാ കമ്മറ്റി അംഗവും കെ.എസ് കെ.ടി.യു ജില്ലാ സിക്രട്ടറിയും കായക്കൊടി സർവീസ് ബാങ്കിന്റെ അസി: സിക്രട്ടറിയുമായ കെ.കെ ദിനേശന്റെയും മേമുണ്ട ഹയർ സെക്കന്ററി സ്‌ക്കൂൾ അദ്ധ്യാപിക രമ്യയുടെയും മക്കളാണ് ഇരുവരും. കക്കട്ടിൽ ബാങ്ക് ഹെഡ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് സിക്രട്ടറി ദയാനന്ദൻ കരിപ്പള്ളി, ബാങ്ക് ജീവനക്കാരായ കെ.ടി വിനോദൻ, എം.ഗീത, പി.സജിത്ത്കുമാർ, വി.പി.മോഹൻകുമാർ, എന്നിവർ പങ്കെടുത്തു.

Comments are closed.