1470-490

സൗജന്യ ഭക്ഷ്യ കിറ്റും, സമൂഹ അടുക്കളയിലേക്കുള്ള പച്ചക്കറിയും നൽകി.

ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും, കുന്നംകുളം നഗരസഭയുടെ സമൂഹ അടുക്കളയിലേക്കുള്ള പച്ചക്കറി കൈമാറ്റവും നടന്നു. ഇടവക വികാരി ഫാ.മാത്യൂസ് കെ.ബർസൗമ, കൈക്കാരൻ.പി.പി.പൗലോസ് എന്നിവരിൽ നിന്ന്   ഭക്ഷ്യകിറ്റുകളും സമൂഹ അടുക്കളയിലേക്കുള്ള പച്ചക്കറികളും കുന്നംകുളം നഗരസഭ സെക്രട്ടറി കെ.കെ. മനോജ്,  വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യൻ എന്നിവർ ഏറ്റുവാങ്ങി.  ഭക്ഷ്യ കിറ്റുകൾ ഇടവകയിൽ പിന്നോക്കം നിൽക്കുന്ന നൂറോളം കുടുംബങ്ങൾക്ക് എത്തിച്ചു നൽകി. കോവിഡ് 19 പശ്ചാത്തലത്തിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഇടവകയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും വികാരി വ്യക്തമാക്കി. സഹവികാരി ഫാ.തോമസ് ചാണ്ടി, സെക്രട്ടറി എൻ.ഐ. കുരിയാക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.