അയങ്കലം ജംഗ്ഷനിൽ പഴകിയ മത്സ്യ വിൽപ്പന തടഞ്ഞു.

പൊന്നാനി. പഴകിയ മത്സ്യവിൽപന ആരോഗ്യ വകുപ്പ് തടഞ്ഞു. അയങ്കലം ജംഗ്ഷനിൽ വാഹനത്തിൽ വിൽപ്പനയ്ക്കെത്തിയ പഴകിയ മത്സ്യം കുടുത (ചൂര ) പതിനഞ്ചത് കിലോ പിടിച്ചെടുത്തു നശിപ്പിച്ചു. ആഴ്ചകളോളം പഴക്കമുള്ളതും ദുർഗന്ധമുള്ളതുമായ മത്സ്യമാണ് വിൽപ്പനയ്ക്കെത്തിയത്. പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്കി. ഹെൽത്ത് ഇൻസ്പെക്ടർമാരായ സി ആർ പ്രസാദ് ,രാജേഷ് പ്രശാന്തിയിൽ, പി സക്കീർഹുസൈൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി
Comments are closed.