1470-490

ആശവർക്കർമാർക്ക് ധന സഹായം നൽകി

മാസങ്ങളായി ഓണറേറിയം മുടങ്ങിയ തൃക്കൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ആശ വർക്കർമാർക്കും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധന സഹായം നൽകി. പൊന്നൂക്കര വള്ളിയിൽ കുടുംബ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന് നീക്കി വെച്ചിരുന്ന തുകയും തൃക്കൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സ്വരൂപിച്ച തുകയും ചേർത്താണ് സഹായധനം സമാഹരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജോൺ പോൾ കൂടലി അധ്യക്ഷതനായി. രാജേഷ് ശാന്തി വള്ളിയിൽ തുക കൈമാറി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജെറോൺ വട്ടക്കുഴി, മണ്ഡലം ഭാരവാഹികളായ സലീഷ് ചെമ്പാറ, ലിനേഷ് താഴെകാടാൻ, സുനിൽ മുളങ്ങാട്ടുകര, പോൾസൻ തേകുപിടിക എന്നിവർ സംസാരിച്ചു.

Comments are closed.