1470-490

വീടിനുള്ളിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച വാഷും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.

വീടിനുള്ളിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച വാഷും വാറ്റുപകരണങ്ങളുമായി യുവാവിനെ  എക്സൈസ് സംഘം പിടികൂടി. പോർക്കുളം തോലത്ത് വീട്ടിൽ രാജൻ മകൻ ലിബിനെ (28) യാണ് കുന്നംകുളം എക്സൈസ് സംഘം പിടി കൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് ലിബിന്റെ വീട്ടു പറമ്പിൽ നിന്ന് 175 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ എൻ.ജെ.ജോർജ്ജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷെയ്ഖ് അഹദ്, ടി.ഡി. വിബിൻ, ഇ പി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Comments are closed.