70 ലിറ്റർ വാഷും 2 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടു പിടിച്ച് കേസ്സാക്കി.

ബാലുശ്ശേരി എക്സൈസ് റെയിഞ്ച് പാർട്ടി ഉള്ള്യേരി കൊയക്കാട് ആഞ്ജനോറ മലയിൽ നടത്തിയ റെയ്ഡിൽ 70 ലിറ്റർ വാഷും 2 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടു പിടിച്ച് കേസ്സാക്കി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.സി.ബാബു, എം.സുനിൽ, സിവിൽ എക്സൈസ് ഓഫീസർ ജിനീഷ്.കെ.ജി, നൈജീഷ്.ടി, പ്രജീഷ്.ഒ.ടി, സുജ എന്നിവർ പങ്കെടുത്തു.പ്രതികളെക്കുറിച്ച് ഊർജ്ജിത അന്വേഷണം നടത്തുമെന്ന് എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്ത് അറിയിച്ചു.
Comments are closed.