1470-490

മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി.

കുവൈത്ത്‌ സിറ്റി : കുവൈത്തി മലയാളി യുവാവ് നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിൻകര മായം അമ്പൂരി വെട്ടുകല്ലേൽ സ്വദേശി ജോജോ സെബാസ്റ്റ്യൻ ആണ് ഇന്ന് ഉച്ചയോടെ അദാൻ ആശുപത്രിയിൽ മരണമടഞ്ഞത്‌. ലോക്ഡൗൺ പ്രദേശമായ മഹബൂലയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്‌.
3 ദിവസം മുന്‍പ് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഇദ്ദേഹത്തിന് ഇന്ന് വീണ്ടും ശ്വാസ തടസ്സൻ അനുഭവപ്പെട്ടതിനെ തുടര്‍ന്നു സുഹൃത്തുക്കള്‍ ആംബുലന്‍സ് സഹായം തേടിയെങ്കിലും ലഭിച്ചില്ല.
ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മെഹബൂലയിലെ ക്ലിനിക്കിൽ വൈദ്യ സഹായം തേടുകയായിരുന്നു. ഇവിടെ നിന്നും പിന്നീട് ആംബുലന്‍സില്‍ അദാന്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ലോക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സുഹൃത്തുക്കള്‍ക്ക് ജോജോയെ പിന്തുടരാന്‍ കഴിഞ്ഞില്ല.
എന്നാല്‍ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹം കൊറോണ പരിശോധനക്ക്‌ വിധേയമാക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഭാര്യയും ഒരു മകനും ഉണ്ട്‌. ഇവർ നാട്ടിലാണ്. സെബാസ്റ്റി൯ ജോസഫ് റോസമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം കുവൈത്തിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

Comments are closed.