1470-490

കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന പെരിന്തൽമണ്ണ കീഴാറ്റൂർ നെച്ചിത്താൻ വീരാൻ കുട്ടി ഹാജി (85) യാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഏറെ കാലമായി ഹൃദയ സംബന്ധമായ അസുഖങ്ങൾ മരിച്ച വ്യക്തിക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കോവിഡ് വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്‍റെ പരിശോധന ഫലം മൂന്ന് ദിവസം മുമ്പ് നെഗറ്റീവ് ആയിരുന്നു. ആരോഗ്യ നില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. 

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0