1470-490

കൊറോണ വൈറസ്: കുവൈത്തിൽ മരണം ആറായി.

1751 പേരിൽ988 പേര് ഇന്ത്യക്കാർ
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ ബാധയെ തുടർന്ന് ഒരാൾ കൂടി മരണമടഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 68 വയസ്‌ പ്രായമായ ബംഗ്ലാദേശിയാണ് ഇന്ന് മരണമടഞ്ഞത്‌. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയേറ്റ്‌ മരണമടഞ്ഞവരുടെ എണ്ണം 6ആയി. ഇന്ന് പുതുതായി 93 പേർക്ക്‌ കൊറോണ വൈറസ്‌ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ഇവരിൽ 64 പേർ ഇന്ത്യക്കാരാണ്. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 64പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 988 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരിൽ 64 പേർക്കും മുമ്പ്‌ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പർക്കം വഴിയാണ് രോഗ ബാധയേറ്റത്‌. ഇന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ആകെ 93 രോഗികളിൽ 83 പേർക്ക്‌ രോഗബാധയേറ്റവരുമായുള്ള സമ്പർക്കം വഴിയും 10 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്. ഇന്ത്യക്കാർക്ക്‌ പുറമേ ഇന്ന് രോഗ ബാധയേറ്റ മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികൾ 3, ഈജിപ്ത്‌കാർ 6,ബംഗ്ലാദേശികൾ 6,പാകിസ്ഥാനി 3, ഫിലിപ്പീൻസ്‌ 2 ,നേപ്പാൾ 2 ,അമേരിക്ക 1, ജോർദ്ദാൻ 2, അഫ്ഘാനിസ്ഥാൻ1 , ഒമാൻ 1,സിറിയ 1, യമൻ 1.രാജ്യത്ത്‌ ഇന്ന് വരെ രോഗ ബാധയേറ്റവരുടെ എണ്ണം ഇതോടെ 1751 ആയി. ഇന്ന് 22 പേർ രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ്‌ വ്യക്തമാക്കി. കൊറോണ വൈറസ്‌ ബാധയിൽ നിന്നു ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 280 ആയി. ആകെ 1465പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 34 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണ്. ഇവരിൽ 18 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വ്യക്തമാക്കി.

Comments are closed.