1470-490

എയർടെൽ കസ്റ്റമർ എക്സ്ക്യൂട്ടീവ് ചമഞ്ഞ് പണം തട്ടിയതായി പരാതി.

ആയൂർവേദ ഡോക്ടർക്ക് നഷ്ടമായത് 39000 രൂപ

ബാലുശ്ശേരി: ഇയ്യാട് സ്വദേശിനിയും ആയൂർവേദ ഡോക്ടർ കൂടിയായ ഷർമിളയുടെ എകൗണ്ടിൽ നിന്നും 39000 രൂപയാണ് സൈബർ ഹാക്കർ തട്ടിയെടുത്തത്. എയർടെൽ ആപ്പ് വഴി റീച്ചാർജ് ചെയ്ത ഡോക്ടർക്ക് ആദ്യം നഷ്ടമായത് 239ൾ രൂപയായിരുന്നു. പിന്നീട് എയർടെലിൻ്റെ നോഡൽ ഓഫീസർക്ക് പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. തുടർന്ന് ട്വിറ്ററിൽ വീണ്ടും പരാതി മെസേജ് ആയി അയച്ചു. ഇതോടെ ട്വിറ്റർ വഴി 10 ദിവസത്തിനകം പരിഹരിക്കാമെന്ന്.
മറുപടിയും എത്തി അടുത്ത ദിവസം ഷർമിളയുടെ ഫോണിലേക്ക് എയർടെൽ കസ്റ്റമർ കെയർ എക്സ്ക്യൂട്ടിവ് ചമഞ്ഞ് ഒരാൾ വിളിക്കുകയും പണം തിരികെ ലഭിക്കാൻ ക്യുക് സപ്പോർട്ട് എന്ന ആപ്ലീകേഷൻഇൻസ്റ്റാൾ ച്ചെയാൻ നിർദേശിച്ചു. പിന്നീട് അതുവഴി ഹാക്കർ SBI എകൗണ്ടിൻ്റെ യൂ പി ഐ ഐ ഡി യും പാസ് വേർഡും കൈക്കലാക്കിയ ഹാക്കർ പണം തട്ടുകയുമായിരുന്നു. പണം പിൻവലിച്ചതായി മെസേജ് എത്തിയപ്പോഴാണ് കൂടുതൽ പണം നഷ്ട്ടമായതറിയുന്നത് ഇതിനെ തുടർന്ന് ഡോക്ടർ ഷർമിള ബാലുശ്ശേരി പോലീസിൽ പരാതി നൽകി.

Comments are closed.