1470-490

മുഖ്യമന്ത്രിയെ തോൽപ്പിക്കാനാവില്ല മക്കളെ

ആരു പറഞ്ഞു മുഖ്യമന്ത്രി വാർത്താ സമ്മേളനം നിർത്തിയെന്ന് ‘ തിങ്കളാഴ്ച മുതൽ വീണ്ടും തുടങ്ങും. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിരുന്ന വാര്‍ത്താസമ്മേളനം ഉണ്ടാവില്ലെന്ന് അറിയിച്ചിരുന്നു’ ഒന്നിടവിട്ട ദിവസങ്ങളിലാവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെക്കുറിച്ച് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ദിവസവും അവലോകനയോഗം ചേരേണ്ട കാര്യമില്ല. അതിനാലാണ് യോഗത്തിന് ശേഷം നടത്തിരുന്ന വാര്‍ത്താസമ്മേളനവും വേണ്ടെന്ന് വച്ചത്.
എന്നാല്‍, തിങ്കഴാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ചേരുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്ന് ഓഫീസ് അറിയിച്ചു.

Comments are closed.