1470-490

ബക്കറ്റു ചിക്കൻ നാലു പേർ പിടിയിൽ

കോട്ടക്കൽ: പാടത്തിനു സമീപമിരുന്ന് സോഷ്യൽ മീഡിയകളിൽ ഹിറ്റായ ബക്കറ്റ് ചിക്കൻ ഉണ്ടാക്കുകയായിരുന്ന നാലു പേരെ കോട്ടക്കൽ പോലീസ് പിടികൂടി.മമ്മാലിപ്പടി സ്വദേശികളായ
കഴുങ്ങിൽ ഇസ്മയിൽ ഫാരിസ് ,മമ്പറ്റ ഖാലിദ് ,അസ്ഹർ ജമാൻ, മേമ്പടിക്കാട്ട്അസിബ് എന്നിവരെ എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തു.എ.എസ്.ഐ രചീന്ദ്രൻ, സി.പി.ഒമാരായ കൈലാസ്, സൂരജ്, സുജിത് എന്നിവരാണ് ഇവരെ പിടികൂടിയത്. ലേക്ഡൗൺ നിയമങ്ങൾ ലംഘിച്ചു മമ്മാലിപ്പടി പാടത്തിനു സമീപം ഒത്തുകൂടി ഇവർ ബക്കറ്റ് ചിക്കൻ തയ്യാറാക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. 

Comments are closed.